4 മാസം പ്രായമുള്ളപ്പോൾ അമ്മ അനാഥാലയത്തിൽ ഉപേക്ഷിച്ചു പോയ മകൾ , ഇന്ന് ഡോക്ടർ കുപ്പായത്തിലേക്ക് , അറിയണം ദയ എന്ന പെൺകുട്ടിയുടെ ജീവിതകഥ

വെറും നാല് മാസം പ്രായമുള്ളപ്പോഴാണ് ദയ എന്ന പെൺകുഞ്ഞിനെ അവളുടെ 'അമ്മ അനാഥാലയത്തിൽ ഏൽപ്പിച്ചു പോകുന്നത് . പിന്നീട് എന്നെങ്കിലും കുഞ്ഞിനെ കാണാൻ ആ 'അമ്മ എത്തും എന്ന പ്രതീക്ഷ എവർക്കുമുണ്ടായിരുന്നു . എന്നാൽ ആ മകളെ അന്വഷിച്ച് 'അമ്മ പിന്നീട് ഒരിക്കലും എത്തിയില്ല . കൃത്യം പറഞ്ഞാൽ 23 വര്ഷം മുൻപാണ് 4 മാസം പ്രായമുള്ള ദയ എന്ന പെൺകുട്ടിയെ ആലപ്പുഴ ഹോപ്പ് വില്ലേജ് എന്ന അനാഥമന്ദിരത്തിലാക്കി 'അമ്മ പോയത് . ഒരമ്മയുടെ സ്നേഹം നഷ്ടപെട്ട അവൾക്ക് ഒരായിരം അമ്മമാരുടെ സ്നേഹം നൽകാൻ കഴിയുന്ന അമ്മമാരെയായിരുന്നു അവൾക്ക് അവിടെ ദൈവം വിധിച്ചത് . ആരോരുമില്ലാത്ത കുഞ്ഞുങ്ങൾ അവളുടെ കൂടെപ്പിറപ്പായി കുടുംബമായി.

ജീവിതത്തിൽ എന്തെങ്കിലും നേടിയെടുക്കാനും വിജയത്തിന്റെ പടികൾ ചവിട്ടി കേറാനും അവൾ ചെറുപ്പം മുതലേ പരിശ്രമിച്ചു തുടങ്ങിയിരുന്നു . ഡോക്ടറാവാനായിരുന്നു അവളുടെ ആഗ്രഹം . ഓര്മ വെച്ച കാലം മുതൽ ഡോക്ടർ ആവണം എന്നുള്ള ആഗ്രഹത്തിന് വേണ്ടി അവൾ കഠിനമായി പരിശ്രമിച്ചു , എൻട്രൻസിനായി രണ്ടുവർഷം പോയെങ്കിലും സ്വപ്നം ഉപേക്ഷിക്കാൻ അവൾ തയ്യാറായിരുന്നില്ല . ശരിയായ ചികിത്സ കിട്ടാതെ ഒരുപാട് കുഞ്ഞുങ്ങൾ നമുക്ക് ചുറ്റിലുമുണ്ട് അവരെ സഹായിക്കാനും ഹോപ്പ് വില്ലജ് ൽ എത്തുന്ന കുട്ടികൾക്ക് സഹായമാകാനും ഞാൻ ഡോക്ടറാകും എന്നായിരുന്നു ഈ പെൺകുട്ടിയുടെ ദൃഢ പ്രതിജ്ഞ . 

അങ്ങനെ തന്റെ പരിശ്രമം തുടരുന്നതിനിടയിലാണ് കൊല്ലത്തെ ഇൻസ്പെയർ ഏജൻസി ഉദ്യോഗസ്ഥൻ ഹോപ്പ് കമ്യൂണിറ്റി ഡയക്ടർ ശാന്തിരാജിനെ വിളിക്കുന്നത് "ദയയ്ക്ക് വിദേശത്തു പഠിക്കാൻ ആഗ്രഹമുണ്ടോ എന്നായിരുന്നു ചോദ്യം . മറ്റൊന്നും ആലോചിക്കാതെ ശാന്തിരാജ് പറഞ്ഞു ആരോരുമില്ലാത്ത ഓർ പെൺകുഞ്ഞിനെ നിങ്ങൾക്ക് സഹായിക്കാൻ കഴിയുമെങ്കിൽ അവൾക്ക് വിദേശത്തുപോയി പഠിക്കാനാകും . അങ്ങനെ പ്രോസസിങ് ഫീസ് ഒന്നുമില്ലാതെ ജോർജിയയിലെ ടീച്ചിങ് യൂണിവേഴ്സിറ്റി ഓഫ് ജിയോ മെഡിൽ MBBS നായുള്ള നടപടികൾ പൂർത്തിയായി . ദയയുടെ ജീവിതത്തെക്കുറിച് സർവ്വകലാശാലയെ അറിയിച്ചപ്പോൾ ഹോസ്റ്റൽ ഫീസും ഒഴിവാക്കാൻ സാധിച്ചു . അങ്ങനെ ആലപ്പുഴ ജില്ലയിലെ ശിശുപരിപാലന കേന്ദ്രത്തിൽ നിന്നും വിദേശത്തു പഠിക്കാനായി പോകുന്ന ആദ്യ പെൺകുട്ടിയായി മാറി ദയ മോണിക്ക.

ശിശു രോഗ വിദഗ്ധ ആവണമെന്നാണ് ദയയുടെ ആഗ്രഹം . ശരിയായ ചികിത്സ കിട്ടാതെ ഒരുപാട് കുഞ്ഞുങ്ങൾ നമുക്ക് ചുറ്റിലുമുണ്ട് അവരെ സഹായിക്കാനും ഹോപ്പ് വില്ലജ് ൽ എത്തുന്ന കുട്ടികളെ സഹായിക്കണം എന്നൊക്കയാണ് ദയയുടെ ആഗ്രഹം . എന്തായാലും പഠിച്ചു ഡോക്ടറായി ദയയ്ക്ക് വലിയ നിലയിൽ എത്താനും മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് അഭയം ആയി മാറാനും ദയ എന്ന പെൺകുട്ടിക്ക് ഭാവിയിൽ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു