നാഷണൽ സർവീസ് സ്കീം സംസ്ഥാന കോ- ഓർഡിനേറ്റര്‍ ഡോ. ആര്‍ എന്‍ അൻസാർ (47) അന്തരിച്ചു

നാഷണൽ സർവീസ് സ്കീം സംസ്ഥാന കോഡിനേറ്റർ ഡോ. ആർ എൻ അൻസാർ (47) നി-ര്യാതനായി. ആഗസ്റ്റ് അഞ്ചിന് കൊല്ലത്ത് എൻഎസ്എസ് ദക്ഷിണ മേഖല മീറ്റിങ്ങിൽ പങ്കെടുക്കവെ കു-ഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മlസ്തിഷ്കാഘാതം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് അ-ന്ത്യം സംഭവിച്ചത്. ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധുക്കളും. നെടുമങ്ങാട് ഗവൺമെൻറ് കോളേജിൽ കൊമേഴ്സ് വിഭാഗം അധ്യാപകനായിരിക്കെ ഡെപ്യൂട്ടേഷനിലാണ് എൻ എസ് എസ് കോഡിനേറ്റർ ആയി ചുമതലയേറ്റത്. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള എൻ എസ് എസ് നിർമിക്കുന്ന സ്നേഹവീടുകളുടെ നിർമ്മാണത്തിന് ആവശ്യമായ നാലരക്കോടി രൂപ കൈമാറുന്ന ചടങ്ങിലും എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരുടെ മേഖലതല മീറ്റിങ്ങിലും പങ്കെടുത്ത ശേഷമാണ് അവസാന ചടങ്ങായ കൊല്ലത്തെ എൻ എസ് എസ് ദക്ഷിണ മേഖല യോഗത്തിൽ പങ്കെടുക്കാൻ എത്തിയത്. കേരള സർവകലാശാല അക്കാദമി കൗൺസിൽ അംഗവും റിസർച്ച് ഗൈഡും ആയിരുന്ന അദ്ദേഹം മികച്ച എൻ എസ് എസ് ഓഫീസർക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സം-സ്കാര ചടങ്ങുകൾ ഇന്ന് (ആഗസ്റ്റ് 20 ബുധനാഴ്ച) പകൽ 12:30 ന് കൊട്ടാരക്കര, അമ്പലംകുന്ന് ചെമ്പൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും. 
ഭാര്യ: അനീഷ (കെ എസ് എഫ് ഇ തിരുവനന്തപുരം), മക്കൾ: അന്ന അഫ്രിൻ, ഫാത്തിമ ഫർഹീൻ.