ഓണറേറിയം വര്‍ധന ഉള്‍പ്പെടെയുള്ള പ്രധാന ആവശ്യങ്ങള്‍ നേടുന്നതുവരെ സമരം ശക്തമായി തുടരുമെന്നും സമരസമിതി അറിയിച്ചു. നിയമസഭാ മാര്‍ച്ച്, വനിതാ സംഗമം, സെക്രട്ടേറിയറ്റ് ഉപരോധം, രാപകല്‍ സമരയാത്ര, എന്‍എച്ച്എം ഓഫീസ് മാര്‍ച്ച് തുടങ്ങിയവ 200 ദിവസത്തെ സമരത്തിനിടെ സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതും പാര്‍ലമെന്റ് ആശമാരെപ്പറ്റി സുദീര്‍ഘമായ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയതും ആശ സമരം കാരണമാണെന്ന് കേരള ആശ ഹെല്‍ത്ത വര്‍ക്കേഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു