ആയൂർ : മനശാസ്ത്രപരമായ രീതിയിൽ പ്രബോധന ദൗത്യം നിർവഹിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദുൽ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
ഉന്നത ശ്രേഷ്ഠരിൽ നിന്ന് അറിവ് സ്വീകരിക്കണമെന്നും അതിന് അവരുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹംദാൻ പ്രഥമ സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈകുന്നേരം 7 മണിക്ക് സപ്തവർഷ പഠന-മനനങ്ങൾക്കൊടുവിൽ ആത്മീയവും ഭൗതികവുമായ വളർച്ചയിൽ പുരോഗതി കൈവരിച്ച, ആദ്യ ബാച്ച് ഹംദാൻ സന്തതികളെ, "ഹംദാനി" ബിരുദധാരികളെ ലോകത്തിനു സമർപ്പിച്ചു കൊണ്ട് ഉമ്മുൽ മദാരിസ് വെല്ലൂർ ബാക്കിയാത്ത് സ്വാലിഹാത്തിൻ്റെ പ്രിൻസിപ്പാൾ അബ്ദുൽഹമീദ് ഹസറത്ത് സനദ് ദാനം നിർവഹിച്ചു. ശേഷം സനദ് ദാന സന്ദേശം കൈമാറുകയും ചെയ്തു. 19 ഹംദാനികൾക്കും 27 ഹാഫിളുകൾക്കുമാണ് സനദ് നൽകിയത്. ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ ഹാഫിസ് അഹമ്മദ് കബീർ ബാഖവിയുടെ അധ്യക്ഷത വഹിക്കുകയും ഭക്തിസാന്ദ്രമായ ദുആക്ക് നേതൃത്വം നൽകുകയും ചെയ്തു.
കേരള ജമാഅത്ത് ഫെഡറേഷൻ പ്രസിഡൻറ് കടക്കൽ അബ്ദുൽ അസീസ് മൗലവി, ജാമിഅ മന്നാനിയ ഇസ്ലാമിയയുടെ ശൈഖുൽ ഹദീസ് മുസ്തഫ ഹസറത്ത്, മാഹീൻ ഹസ്റത്ത്, ഷംസുദ്ദീൻ മദനി ഏരൂർ, മുഹ്സിൻ കോയ തങ്ങൾ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ അബൂത്വൽഹ അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി, ഡി കെ ഐ എം വി ബി പരീക്ഷ ബോർഡ് ചെയർമാൻ കെ കെ സുലൈമാൻ ബാക്കവി കല്ലമ്പലം,പ്രൊഫസർ ഇബ്രാഹിം ബാഖവി അൽഹാദി പാനിപ്ര, കോയ മൗലാന ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പാൾ അർഷദ് മൗലവി അൽഖാസിമി കല്ലമ്പലം, മുസ്ലിം പേഴ്സണൽ ലോ ബോർഡ് മെമ്പർ ഹാഫിസ് അബ്ദുൽ ഷുക്കൂർ അൽ ഖാസിമി, ജാമിഅ ഹസനിയ മുദരിസ് ആബിദ് മൗലവി അൽഹാദി, സൈനുദ്ദീൻ മൗലവി ബാഖവി കല്ലാർ,എ എം നൗഷാദ് ബാഖവി ചിറയൻകീഴ്, സിറാജുദ്ദീൻ ഖാസിമി, നവാസ് മന്നാനി പനവൂർ,അമീനുദ്ദീൻ ബാഖവി, മാഹിൻ മന്നാനി വെമ്പായം, നിസാമുദ്ദീൻ അസ്ഹരി കുമ്മനം, സഫീർ ഖാൻ മന്നാനി, ഹാഫിസ് ഇ പി അബൂബക്കർ അൽഖാസിമി, എസ്. വൈ. എസ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് റഹ്മാൻ ഫൈസി കാവനൂർ,എസ്. വൈ. എസ് മലപ്പുറം ജില്ലാ സെക്രട്ടറി സി.എം കുട്ടി സഖാഫി, തുടങ്ങിയവർ സംസാരിച്ചു.
അഡ്മിനിസ്ട്രേറ്റർ നസറുദ്ദീൻ ഹുദവി, പി.ആർ. ശിഫാർ വാഫി, ഹംദാൻ സ്കൂൾ ഓഫ് ഖുർആൻ പ്രിൻസിപ്പാൾ ഖലീൽ റഹ്മാൻ ബാഖവി, ലക്ചറർമാരായ ഷമീർ ഹുദവി, ഹാരിസ് ഖാസിമി, ജൈസൽ നജ്മി, അബ്ദുറഹീം ബാഖവി, ഹാഫിസ് ഫിർദൗസ് വാഫി, സിയാദ് ഹുദവി, റബീഅ് വാഫി,ഹാഫിസ് ഉനൈസ് ബാഖവി, നബീൽ വാഫി, അനസ് വാഫി, ഹാഫിസ് ഉനൈസ് ബാഖവി, മുഹ്സിൻ വാഫി, ഹാഫിസ് അനസ് ഖാസിമി, ഹാഫിസ് നഈമുദ്ദീൻ ഐനി, നസീബ് ബാഖവി , യാഹിയാ ബാഖവി തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.
ദുബായ് ഹോളി ഖുർആൻ അവാർഡ് ഫൈനലിസ്റ്റ് ആയ ഹാഫിസ് റോഷൻ അഹമ്മദിന്റെ ഖിറാഅത്ത് കൊണ്ട് ധന്യമായ സദസ്സ് ഹംദാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് വൈസ് പ്രിൻസിപ്പാൾ ഹാസിസ് അബ്ദുല്ല ബിൻ ശരീഫ് വാഫി സ്വാഗതവും ഹംദാൻ ഫൗണ്ടേഷൻ ചെയർമാൻ യൂസഫ് കൗസരി നന്ദിയും പറഞ്ഞു.