സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്.,; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 15 രൂപയുടെ കുറവാണ് ഗ്രാമിന് ഉണ്ടായത്. പവന് 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 73,720 രൂപയായി മാറി. അതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്നാണ് പ്രവചനം.

ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 0.3 ശതമാനം ഇടിവാണ് ഉണ്ടായത്. ഔണ്‍സിന് 3,337.95 ഡോളറായാണ് വില കുറഞ്ഞത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 3,386.50 ഡോളറായി കുറഞ്ഞു.


യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് 0.4 ശതമാനം ഉയര്‍ന്നു. ആഗോള വിപണിയില്‍ വില കുറയാനുള്ള പ്രധാന കാരണം ഇതാണ്. എന്നാല്‍, ഇത് വരും ദിവസങ്ങളില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മഞ്ഞലോഹത്തിന്റെ വില ഉയരുന്നതിന് ഇടയാക്കിയേക്കും.