നെടിയ തളി: നെടിയ തളി ശിവക്ഷേത്രത്തിന് ആനച്ചന്തം പകരാൻ ഇനി യന്ത്രക്കൊമ്പൻ 'തളീശ്വരൻ'. ബോളിവുഡ് നടൻ ജാക്കി ഷ്രോഫിന്റെ സഹകരണത്തോടെ പെറ്റ്സ് ഇന്ത്യയാണ് ഈ യന്ത്ര ആനയെ ക്ഷേത്രത്തിന് സമർപ്പിച്ചത്. ഇന്ന് രാവിലെ തളീശ്വരൻ്റെ അനാച്ഛാദന കർമ്മം നടന്നു.800 കിലോഗ്രാം ഭാരവും 3 മീറ്റർ ഉയരവുമുള്ള ഈ യന്ത്ര ആന ചെവിയാട്ടുകയും തുമ്പിക്കൈ ചലിപ്പിക്കുകയും ചെയ്യും. ചാലക്കുടി സ്വദേശി പ്രശാന്താണ് ഇതിന്റെ നിർമ്മാണം നടത്തിയത്. മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ്സ് ഇന്ത്യ ഇതുവരെ 11 യന്ത്ര ആനകളെയാണ് സമ്മാനിച്ചത്. കേരളത്തിൽ ഇത് ഏഴാമത്തെ യന്ത്ര ആനയാണ്.
ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ടികെ. ഗീത ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർമാരായ കെ.ആർ. ജൈത്രൻ, ടി.എസ്. സജീവൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ, ക്ഷേത്രക്കമ്മറ്റി പ്രസിഡന്റ് നടുമുറി ബാബു ശാന്തി, ഗിരീഷ് ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു