വിഷമദ്യം കഴിച്ചതിനെ തുടര്‍ന്നുള്ള വിഷബാധയേറ്റു 10 പേര്‍ മരിച്ചതായി പ്രാദേശിക അറബ് ദിന പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. വിഷ ബാധയേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച അദാന്‍, ഫര്‍വാനിയ ആശുപത്രികളില്‍ 15 ഓളം പ്രവാസികളെ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയവേയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇവരില്‍ പലരും മരിച്ചത്.ഇവരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി തൊഴിലാളികളാണെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലുണ്ട്. പ്രാഥമികമായ പരിശോധനയില്‍ മദ്യത്തില്‍നിന്ന് വിഷബാധയേറ്റതായും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.വ്യത്യസ്ത ദിവസങ്ങളിലായാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംഭവത്തെക്കുറിച്ചു ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല