ചിങ്ങം 1, മലയാളികൾക്ക് പുതുവർഷ ദിനമാണ്. കള്ളകർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദിനങ്ങളിലേക്കാണ് ഓരോ മലയാളിയും കൺ തുറക്കുന്നത്. കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകള്‍ ഉണർത്തുന്നതാണ് പൊന്നിൻ ചിങ്ങം.കൊല്ലവര്‍ഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്. പൊന്നോണ മാസം എന്നതിന് ഉപരി ഇപ്പോള്‍ ചിങ്ങം മലയാള ഭാഷാ മാസവും കൂടിയാണ്, കേരളക്കരയില്‍ ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. അന്യമായിക്കൊണ്ടിരിയ്ക്കുന്ന കൊയ്ത്താണ് ചിങ്ങമാസത്തിലെ പ്രധാന വിശേഷം. പാടത്ത് വിളഞ്ഞ പൊന്‍കതിര്‍ വീട്ടിലെത്തിച്ച് അറകളും പത്തായങ്ങളും നിറയ്ക്കുന്ന സമ്പന്നതയുടെ മാസം.ചിങ്ങ മാസത്തിലാണ് കേരളീയരുടെ ഉത്സവമായ ഓണം. ചിങ്ങമാസത്തിലെ തിരുവോണനാളാണ് കേരളീയർ ഓണമായി ആഘോഷിക്കുന്നത്. ചിങ്ങം പിറന്നാൽ പിന്നെ എങ്ങും പൂക്കൾ കൊണ്ട് നിറയും. തെച്ചി, മന്ദാരം, പിച്ചകം, മുക്കുറ്റി, തുമ്പ തുടങ്ങി എണ്ണമറ്റ പൂക്കൾ ചുറ്റും പൂത്തുനിറഞ്ഞു നിൽക്കും. ചിങ്ങത്തിലെ അത്തം പിറന്നു കഴിഞ്ഞാൽ ഓണപൂക്കളം മുറ്റത്ത് നിറയും.അത്തം പത്തിനാണ് തിരുവോണം.കർക്കിടകത്തിൻ്റെ കാർമേഘങ്ങൾ മാറി ചിങ്ങപ്പുലരി പിറക്കുന്ന ദിനത്തിൽ സർവഐശ്വര്യങ്ങളും ഉണ്ടാവട്ടെ. എല്ലാ മലയാളികൾക്കും മീഡിയ 16 ന്യൂസിന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
# ചിങ്ങം
#പുതുവത്സരാശംസകൾ
# കർഷകദിനം