വി.എസ്. കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം' എന്ന പുസ്തകം എഴുതുകയാണ് സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവ്. പിരപ്പിൻ കോട് മുരളി

 'വി.എസ്. കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം' എന്ന പുസ്തകം എഴുതുകയാണ് സിപിഎമ്മിന്റെ തലമുതിര്‍ന്ന നേതാവ്. ഈ പുസ്തകത്തില്‍ പറയാന്‍ ഉദ്ദേശിച്ച ചിലത് പിരപ്പിന്‍കോട് മുരളിയെന്ന സഖാവ് തുറന്നു പറയുന്നു. വിഎസ് അച്യുതാനന്ദനെ കാപ്യറ്റല്‍ പണിഷ്‌മെന്റിന് വിധേയനാക്കണമെന്ന് സിപിഎം നേതൃയോഗത്തില്‍ ചര്‍ച്ച വന്നുവെന്ന് പിരപ്പിന്‍കോട് മുരളി സമ്മതിക്കുകയാണ്. പലരും മാധ്യമങ്ങളുടെ കെട്ടുകഥയാണ് എന്ന് പറഞ്ഞ വാര്‍ത്തയ്ക്കാണ് പിരപ്പിന്‍കോട് മുരളി സ്ഥിരീകരണം നല്‍കുന്നത്. എന്നും വിഎസിനൊപ്പം ഉറച്ചു നിന്ന നേതാവാണ് പിരപ്പിന്‍കോട് മുരളി. കുറച്ചു കാലമായി സിപിഎമ്മുമായി അകലത്തിലാണ് പിരപ്പിന്‍കോട് മുരളി.

വി.എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് പാര്‍ട്ടി സമ്മേളനത്തില്‍ പ്രസംഗിച്ച ചെറുപ്പക്കാരന് പെട്ടെന്ന് ഉന്നത പദവികളില്‍ എത്താന്‍ കഴിഞ്ഞെന്ന് സമ്മേളന പ്രതിനിധിയായിരുന്ന മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പിരപ്പന്‍കോട് മുരളി. വി.എസിനെ മാരാരിക്കുളത്ത് തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ല. 2011 ല്‍ വി.എസ് മുഖ്യമന്ത്രിയായി തുടരാതിരിക്കാന്‍ സുരക്ഷിതമായ പല സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ ബോധപൂര്‍വം തോല്‍പ്പിച്ചു. 2016 ല്‍ ആദ്യഘട്ടത്തിലെങ്കിലും വി.എസിനെ മുഖ്യമന്ത്രിയാക്കണമെന്ന് വാദിച്ചതിന്റെ പേരിലാണ് പിന്നീട് തനിക്ക് പാര്‍ട്ടി ഘടകങ്ങളില്‍ ഇടംകിട്ടാതെ പോയതെന്നും പിരപ്പന്‍കോട് മുരളി പ്രതികരിക്കുന്നു.

വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് സിപിഎം സമ്മേളനത്തില്‍ യുവാവ് പ്രസംഗിച്ചത് കെട്ടുകഥയായിരുന്നില്ല. അന്ന് പാര്‍ട്ടി 
കുതികാല്‍ വെട്ടികളും കമ്യൂണിസ്റ്റുകാരും എന്റെ സ്ഥാനാര്‍ത്ഥിത്വവും; എന്ന അധ്യായത്തിലാണ് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തെ സിപിഎമ്മിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തുറന്നുപറയുന്നത്. പാര്‍ട്ടി ഔദ്യോഗിക സംവിധാനം തനിക്കെതിരെ നന്നായി പ്രവര്‍ത്തിച്ചു. വോട്ടെടുപ്പ് ദിവസം ബൂത്ത് സന്ദര്‍ശന ചുമതലയുണ്ടായിരുന്ന വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി ആലിയാട് മാധവന്‍പിള്ളയെ കോലിയക്കോട് കൃഷ്ണന്‍നായര്‍ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാക്കിയെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ഇതെല്ലാം നേതൃത്വത്തേയും ഞെട്ടിച്ചു. 1996 ലെ വാമനപുരം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരില്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളായ കോലിയക്കോട് കൃഷ്ണന്‍ നായരും പിരപ്പന്‍കോട് മുരളിയും ഏറ്റുമുട്ടുമ്പോള്‍ പിരപ്പന്‍കോടിന്റെ ആരോപണങ്ങള്‍ പാര്‍ട്ടി രേഖകള്‍ ശരിവയ്ക്കുന്നു. പച്ചക്കള്ളമെന്ന് കോലിയക്കോട് തള്ളിക്കളഞ്ഞ ആക്ഷേപങ്ങള്‍ പക്ഷേ, 26 വര്‍ഷങ്ങള്‍ മുന്‍പുള്ള സിപിഎം രേഖകളില്‍ ഇടം പിടിച്ചതാണ്. കോലിയക്കോടിനു പകരം വാമനപുരത്ത് സിപിഎം സ്ഥാനാര്‍ത്ഥി ആക്കിയതോടെ തന്നെ പരാജയപ്പെടുത്താന്‍ എല്ലാ അടവും കോലിയക്കോട് പയറ്റിയെന്ന പിരപ്പന്‍കോടിന്റെ ആരോപണവും അതിന്റെ പേരില്‍ ഇരു നേതാക്കളും തമ്മിലെ വാക്പോരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

സി.പി.എമ്മിലെ ആഭ്യന്തരസംഘര്‍ഷങ്ങളുടെയും വെട്ടിനിരത്തലിന്റെയും വെളിപ്പെടുത്തലുമായാണ്പിരപ്പന്‍കോട് മുരളിയുടെ ആത്മകഥ പുറത്തിറങ്ങിയത്. വി.എസ്. അച്യുതാനന്ദന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനുപിന്നിലെ കഥകളും, 'മലപ്പുറത്ത് കാണാം' എന്ന പിണറായി വിജയന്റെ വെല്ലുവിളിയും, മലപ്പുറം സമ്മേളനത്തിലെ പാര്‍ട്ടിപിടിത്തവുമെല്ലാം 'എന്റെ കമ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങള്‍' എന്ന ആത്മകഥയില്‍ വിവരിച്ചിരുന്നു. 2006ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. അധികാരത്തിലെത്തുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. അതോടെ, കേരളത്തിലെ ഭൂരിപക്ഷം കേന്ദ്രകമ്മിറ്റി അംഗങ്ങളും വി.എസിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് കേന്ദ്രകമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച് പൊളിറ്റ് ബ്യൂറോ വി.എസിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചു. ഈ വാര്‍ത്ത പുറത്തുവന്നതോടെ ജനങ്ങള്‍ ഇളകി. പാര്‍ട്ടിക്ക് തിരുത്തേണ്ടിവന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
2001-ല്‍ പ്രതിപക്ഷനേതാവായ വി.എസ്. സമരഭൂമിയിലും കോടതിയിലും കയറി ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു. ഈ കര്‍ക്കശനിലപാടുകളില്‍ പാര്‍ട്ടിയില്‍നിന്ന് അദ്ദേഹം ഒറ്റപ്പെട്ടു. 2005-ല്‍ ജില്ലാസമ്മേളനങ്ങളില്‍ ഭൂരിപക്ഷം ജില്ലകളിലും നേതൃത്വത്തിനെതിരേ ശക്തമായ വിമര്‍ശനമുയര്‍ന്നു. തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ പ്രതിനിധികളുടെ നിയന്ത്രണംവിട്ട വിമര്‍ശനങ്ങള്‍ക്ക് 'നമുക്ക് മലപ്പുറത്തുവെച്ച് കാണാം' എന്നായിരുന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ മറുപടിയെന്നും പുസ്തകത്തില്‍ പറയുന്നു. മലപ്പുറം സമ്മേളനത്തില്‍ നടന്ന നാടകങ്ങളും പുസ്തകത്തില്‍ പറയുന്നു. തിരുവനന്തപുരം ജില്ലയില്‍ വി.എസിനുപിന്നില്‍ ഉറച്ചുനിന്ന പ്രമുഖരായ മൂന്ന് യുവനേതാക്കളടക്കം 14 പേര്‍ വി.എസിന്റെ വിമര്‍ശകരായി. തൃശ്ശൂര്‍ സമ്മേളനത്തില്‍ നേതൃത്വത്തിന് താത്പര്യമില്ലാത്തവരെയെല്ലാം ഒഴിവാക്കിയെന്ന് ആത്മകഥയില്‍ പറഞ്ഞിരുന്നു. ഒഴിവാക്കപ്പെട്ട 16 പേരില്‍ ആദ്യത്തെ പേര് തന്റേതായിരുന്നുവെന്ന് പിരപ്പന്‍കോട് എഴുതുന്നു. ഒഴിവാക്കുന്നതിന് 80 വയസ്സ് പ്രായപരിധിയാണ് പറഞ്ഞത്. തനിക്ക് 74 വയസ്സേ ആയിട്ടുള്ളൂവെന്ന് പറഞ്ഞ് കോടിയേരിയോട് സംസാരിക്കുന്നതിനിടെ അധ്യക്ഷനായിരുന്ന പിണറായി ഇരിക്കാന്‍ പറഞ്ഞു. 'നിങ്ങളെ പിന്താങ്ങുന്നില്ല. അതങ്ങ് തുറന്നുപറഞ്ഞാല്‍ പോരേ'യെന്ന് തിരിച്ചുചോദിച്ചു.
അങ്ങനെ, വി.എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് വാദിച്ചവരും വൈലോപ്പിള്ളിയെക്കൊണ്ട് വാഴക്കുല എഴുതിച്ചവരുമെല്ലാമായ പതിനാറ് പുതുമുഖങ്ങള്‍ സംസ്ഥാനകമ്മിറ്റിയില്‍വന്നുവെന്നും ആത്മഥയില്‍ പറയുന്നുണ്ട്.