ചിറയിന്‍കീഴ് പെരുംകുഴിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയില്‍ 32കാരന്‍ വെട്ടേറ്റ് മരിച്ചു. കുഴിയം കോളനിയില്‍ രതീഷാണ് മരിച്ചത്.32 വയസായിരുന്നു.പ്രതി മഹേഷിനെ പൊലീസ് പിടികൂടി.സംഭവസമയം ഇരുവരും മദ്യലഹരിയിലായിരുന്നു. സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇത് പിന്നീട് അടിപിടിയായി മാറി. തുടര്‍ന്ന് മഹേഷ് രതീഷിന്റെ കഴുത്തില്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.ഇന്നലെ രാത്രിയാണ് സംഭവം.