ആറ്റിങ്ങൽ, ആലംകോട് : ആലംകോട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വായനാമാസാചരണത്തിന്റെ ഭാഗമായി VHSE വിഭാഗത്തിന് പുതിയ ലൈബ്രറി ആരംഭിച്ചു.
എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് പുസ്തകങ്ങൾ സമാഹരിച്ചു. ഹൈസ്കൂൾ തല വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങളും ആരംഭിച്ചു. "*വായനയും കൗമാരവും*" എന്ന വിഷയത്തിൽ ഒരു സംവാദവും സംഘടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം പ്രമുഖ എഴുത്തുകാരനും കേരള സർക്കാർ സാംസ്കാരിക വകുപ്പ് മലയാളം മിഷൻ റേഡിയോ ഹെഡ് മായ ശ്രീ. ജേക്കബ് എബ്രഹാം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ. മേവർക്കൽ നാസർ അധ്യക്ഷത വഹിച്ചു. വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ശ്രീമതി.നിഷ സ്വാഗതം പറഞ്ഞു. ഹൈസ്കൂൾ HM ശ്രീമതി. ദീപ്തി പിടിഎ എക്സിക്യൂട്ടീവ് അംഗം ശ്രീ. നിസാറുദ്ധീൻ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി. സന്ധ്യ വിദ്യാരംഗം കോഡിനേറ്റർ ശ്രീമതി. അനീഷ ബീവി തുടങ്ങിയവർ സംസാരിച്ചു.