ആലംകോട് : ലോക ലഹരി വിരുദ്ധ ദിനത്തിൽ ആലംകോട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു. നഗരൂർ പോലീസ് സ്റ്റേഷനിലെ ASI ശ്രീ. സജീവ് ക്ലാസിന് നേതൃത്വം നൽകി. പിടിഎ പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ ശ്രീ. ബിജു സ്വാഗതം പറഞ്ഞു. പിടിഎ എക്സിക്യൂട്ടീവ് അംഗം നിസാറുദ്ദീൻ എൻഎസ്എസ് കോഡിനേറ്റർ ഷെർലി തുടങ്ങിയവർ സംസാരിച്ചു.