ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി തുര്‍ക്കിയ വിഴിഞ്ഞത്തെത്തി

ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി തുര്‍ക്കിയ വിഴിഞ്ഞത്തെത്തി. സിംഗപ്പൂരില്‍ നിന്നാണ് എംഎസ്സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. പ്രതിവര്‍ഷം രണ്ട് ലക്ഷം കണ്ടെനറുകള്‍ വരെ കൈകാര്യം ചെയ്യുന്ന കപ്പൽ കണ്ടെയ്നറുകൾ ഇറക്കിയ ശേഷം ഘാനയിലേക്ക് തിരിക്കും.

ഇന്ത്യൻ തുറമുഖത്ത് എത്തിയ ഏറ്റവും വലിയ ചരക്ക് കപ്പലാണ് എംഎസ്‌സി തുർക്കി. വിഴിഞ്ഞത്ത് എത്തുന്ന 257ആമത്തെ കപ്പലാണിത്. സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട ചരക്കു കപ്പൽ 5 മണിയോടെ വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്തു. വാട്ടർ സല്യൂട്ട് നൽകി ടഗ്ഗുകൾ തുർക്കിയെ സ്വീകരിച്ചു. എംഎസ് സിയുടെ പടുകൂറ്റന്‍ ചരക്ക് കപ്പലിന് 399.93 മീറ്റര്‍ നീളവും 61.33 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുണ്ട്. 1995 മുതല്‍ ലോകത്തെ എല്ലാ പ്രധാന കപ്പല്‍ റൂട്ടിലും ചരക്കെത്തിക്കുന്ന കപ്പൽ കൂടിയാണിത്.കൊളംബോ, ദുബായ് പോലുള്ള വർഷങ്ങളുടെ പാരമ്പര്യമുള്ള പോർട്ടുകളിൽ പോലും നങ്കൂരമിടാത്ത ഈ കപ്പൽ വിഴിഞ്ഞത്തെത്തിയതോടെ വൻ വാണിജ്യ സാധ്യതകൾക്കാണ് വഴി തുറക്കുന്നത്. ഏഷ്യ യൂറോപ്പ് സർവീസ് നെറ്റ്‌വർക്ക് ആയ ജയേഴ്സ് സർവീസിന്റെ ഭാഗമായെത്തിയ കപ്പൽ കണ്ടെയ്നറുകൾ ഇറക്കിയ ശേഷം തിരികെ ഘാനയിലേക്ക് മടങ്ങും. ഇതുവരെ കണ്ടെയ്‌നര്‍ നീക്കം അഞ്ചേകാല്‍ ലക്ഷം കടന്നു. ദക്ഷിണേന്ത്യയില്‍ ചരക്ക് നീക്കത്തിലും വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്തുള്ളത്. 

വർഷങ്ങളുടെ പാരമ്പര്യമുള്ള തുറമുഖങ്ങളിൽ പോലും നങ്കൂരമിടാത്ത ഈ കപ്പൽ വിഴിഞ്ഞത്തെത്തിയതോടെ വൻ വാണിജ്യ സാധ്യതകൾക്കാണ് വഴി തുറക്കുന്നത്. ഇതുവരെ ഒരിന്ത്യന്‍ തുറമുഖവും കൈവരിക്കാത്ത ഈ അഭിമാനകരമായ നേട്ടം ചരിത്ര നിമിഷം കൂടിയാണ്.. 


ഐറിന തീരത്ത് അടുക്കുന്നതിന്റെ ദൃശ്യങ്ങൾ 🔥🔥🔥

ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പായ ഐറിന ഇന്ന് കാലത്താണ് തീരമണഞ്ഞത് ❤️❤️❤️

☘️🇮🇳തിരുവനന്തപുരത്ത് മുത്തമിട്ട് MSC Irina🇮🇳☘️

☘️🇮🇳ലോകത്തിലെ ഏറ്റവും വലിയ കപ്പൽ വിഴിഞ്ഞത്ത് ബെർത്ത്‌ ചെയ്തു🇮🇳☘️

☘️🇮🇳399.99m നീളം 61.3m വീതി, 16.2m ആഴം, 16045 കണ്ടെയ്നർ വഹിച്ചുകൊണ്ടാണ് 24,346 കണ്ടെയ്നർ വഹിക്കാൻ കഴിയുന്ന ഐറീന തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്🇮🇳☘️

☘️🇮🇳ആദ്യമായാണ് ഈ വമ്പത്തി ദക്ഷിണ ഏഷ്യൻ കര തൊടുന്നത്,അതും നമ്മുടെ തിരുവനന്തപുരത്ത്🇮🇳☘️

*വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ*👇

*https://chat.whatsapp.com/FKMGaiXDiC6GqP8umG571R*