ജൂൺ 7 നു കാണാതായ കൊല്ലം ജില്ലയിലെ പവിത്രേശ്വരം കൈതക്കോട് സ്വദേശി സുജിത്തിനെ (39) നാലാം ദിവസം വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
സുജിത്തിനെ കാണാതായ ദിവസങ്ങളിൽ പൊലീസിന്റെ നേതൃത്വത്തിൽ പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടന്നിരുന്നു. കൊല്ലത്തുനിന്നും കൈതക്കോട് പാറക്കെട്ടിൽ സ്‌കൂബാ ടീം വന്നു തിരച്ചിലും നടത്തിയിരുന്നു. എന്നിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വ്യാപകമായ അന്വേഷണങ്ങൾക്ക് ഒടുവിൽ ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് സ്വന്തം വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.