കാറില്‍ ഡീസല്‍ നിറച്ചശേഷം പണം നല്‍കാതെ കടക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി മിനിറ്റുകള്‍ക്കുള്ളില്‍ പോലീസിന്റെ പിടിയിലായി.

പുനലൂര്‍: കാറില്‍ ഡീസല്‍ നിറച്ചശേഷം പണം നല്‍കാതെ കടക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി മിനിറ്റുകള്‍ക്കുള്ളില്‍ പോലീസിന്റെ പിടിയിലായി. 

തിരുനെല്‍വേലി പിള്ളയാര്‍കോവില്‍ സ്വദേശി ചുടലക്കണ്ണന്‍ (43) ആണ് പിടിയിലായത്. 
ഒപ്പം മറ്റ് ഒരാളുമുണ്ടായിരുന്നു.

പുനലൂര്‍ ചെമ്മന്തൂരിലെ പെട്രോള്‍ പമ്പില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരമണിയോടെ
കൊട്ടാരക്കരഭാഗത്തുനിന്ന് തമിഴ്നാട് രജിസ്ട്രേഷന്‍ നമ്പരിലുള്ള കാറിലെത്തിയവര്‍ പമ്പില്‍ കയറി ജീവനക്കാരിയായ ഷീബയോട് 3,000 രൂപയ്ക്ക് ഡീസല്‍ നിറയ്ക്കാന്‍ പറഞ്ഞു.

കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇന്ധനം നിറച്ചശേഷം പണം വാങ്ങാനായി ഷീബ കാറിനു മുന്നിലേക്ക് വരാനൊരുങ്ങുമ്പോള്‍ ഇവര്‍ അതിവേഗം കാർ ഓടിച്ച് പോയി.

ഷീബ ബഹളംവെച്ച് പിന്നാലെ ഓടിയെങ്കിലും കാര്‍ നിര്‍ത്തിയില്ല. ഉടന്‍തന്നെ പമ്പ് അധികൃതര്‍ കാറിന്റെ നമ്പര്‍ സഹിതം പുനലൂര്‍ പോലീസില്‍ അറിയിച്ചു. 

തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു :

ഇവർ മദ്യലഹരിയിൽ ആയിരുന്നു.

പോലീസ് കേസ് എടുത്തു തുടർ നടപടികൾ സ്വീകരിച്ചു..!