ചാലക്കുടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതി പുഴയിൽ ചാടി; തെരച്ചിൽ

ഓടുന്ന ട്രെയിനിൽ നിന്ന് യുവതി പുഴയിൽ ചാടി. നിലമ്പൂർ കോട്ടയം പാസഞ്ചറിൽ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്. ചാലക്കുടിയിൽ വച്ചായിരുന്നു സംഭവം. യുവതിക്കായി ചാലക്കുടി പുഴയിൽ ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടക്കുകയാണ്. ചെറുതുരുത്തി സ്കൂളിലെ അധ്യാപികയാണ് ചാടിയതെന്നാണ് സൂചന.