എംസി റോഡിൽ ഇക്കഴിഞ്ഞ 9തീയതി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് മുന്നിൽ വച്ചു കാർ ഇടിച്ചു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു .
ആലിയാട്
പാറക്കൽ പോങ്ങുവിള ദീപഭവനിൽ ബാബു (65) മരിച്ചത്.
ജെ പിഅപ്പാർട്ട്മെന്റിൽ സെക്യൂരിറ്റി ജോലി നോക്കി വരികയായിരുന്നു ബാബു .
റോഡ് മുറിച്ച് കടക്കുവാൻ നിൽക്കവെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു . ഗോകുലം മെഡിക്കൽ കോളേജിലെ ഡോക്ടറുടെ കാറാണ് ബാബുവിനെ ഇടിച്ചത് എന്നാണ് പറയപ്പെടുന്നത്. തുടർന്ന് ബാബുവിനെ ഗോകുലം മെഡിക്കൽ കോളേജിൽ എത്തിക്കുകയും എന്നാൽ ഗുരുതരമായ പരിക്ക് ഏറ്റതിനാൽ ചികിത്സയ്ക്കായി വലിയ തുക വേണ്ടിവരും എന്ന സാഹചര്യത്തിൽ ബന്ധുക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഭാര്യ രാധാമണി
മക്കൾ മരുമക്കൾ
ദീപ - മധു
ശാലിനി - സജീവ്
ചിത്ര - മഹേഷ്