ദീർഘകാല സൗദി പ്രവാസി നാട്ടിൽ മരിച്ചു, വിട പറഞ്ഞത് കൊല്ലം സ്വദേശി

റിയാദ്: ദീർഘകാലമായി സൗദിയിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ മരിച്ചു. കൊട്ടിയം പേരയം സ്വദേശി ഷഹ്‌നാ മൻസിലിൽ സിയാദ് ആണ് മരിച്ചത്. 48 വയസ്സായിരുന്നു. അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം. റിയാദ് നസീമിൽ ഒരു സൂപ്പർ മാർക്കറ്റിൽ പങ്കാളിയായി പ്രവർത്തിച്ചിരുന്നു. മർഹും അബ്ദുൽ സലാം ആണ് പിതാവ്. ഷംലയാണ് ഭാര്യ. മക്കൾ: സിയാ, സാദിയ സിയാന.