നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. ബൂത്തുകളില്‍ മോക് പോളിംഗ് ആരംഭിച്ചു. 2,32,361 വോട്ടര്‍മാരാണ് പോളിങ്ങ് ബൂത്തിലേക്ക് എത്തുക. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ മണ്ഡലം. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ട് ചെയ്യും. അതേസമയം സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല.സുരക്ഷയൊരുക്കാന്‍ പൊലീസിനൊപ്പം അര്‍ദ്ധസൈനികരും നിലമ്പൂരില്‍ സജ്ജരാണ്. വോട്ടെണ്ണല്‍ 23നാണ്. നിലമ്പൂരിന്റെ പുതിയ എംഎല്‍എയെ തിങ്കളാഴ്ച അറിയാം.
ഏഴ് പഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ ആകെ ക്രമീകരിച്ചിരിക്കുന്ന 263 ബൂത്തുകള്‍. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്.
316 പ്രിസൈഡിങ് ഓഫീസര്‍സും 975 പോളിംഗ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്‌ന ബാധിത ബൂത്തുകളും മണ്ഡലത്തില്‍ ഉണ്ട്.