അതേസമയം ഇറാന്‍ – ഇസ്രാഈല്‍ സംഘര്‍ഷം തുടങ്ങി പത്താം ദിവസമാണ് അമേരിക്ക നേരിട്ട് ഇറാനെതിരെ ആക്രമണം നടത്തിയത്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് അമേരിക്ക ആക്രമണം നടത്തിയത്.
ഇതിനിടെ ഇറാന്റെ മിസൈല്‍ ആക്രമണം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഫോണിലൂടെ ഇസ്രാഈലിലെ ആളുകള്‍ക്ക് അപായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളോട് ബങ്കറുകളില്‍ തുടരാന്‍ ഇസ്രാഈല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പത്ത് കേന്ദ്രങ്ങളില്‍ ഇറാന്റെ ആക്രമണം നടന്നെന്ന് ഇസ്രാഈലി എമര്‍ജന്‍സി സര്‍വീസ് വ്യക്തമാക്കി. വടക്കാന്‍ തീരമേഖലയിലെയും ഹൈഫ, കാര്‍മല്‍, ടെല്‍ അവീവ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നതെന്നും സ്ഥിരീകരണമുണ്ട്.
ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ മുഴുവന്‍ വിമാനത്താവളങ്ങളും ഇസ്രാഈല്‍ അടച്ചിരുന്നു. വ്യോമാതിര്‍ത്തികള്‍ അടച്ചതിനാല്‍ ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും ഉള്ള കരമാര്‍ഗങ്ങള്‍ തുറന്നിരിക്കുന്നതായി തുറമുഖ അതോറിറ്റി അറിയിച്ചു.