തിരുവല്ലയില്‍ മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍

തിരുവല്ലയിലെ മുത്തൂരില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ പിടിയിലായി. മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂളിലെ ഡ്രൈവറായ കോഴിക്കോട് സ്വദേശി വിപിന്‍ (27) ആണ് പിടിയിലായത്.

ഇന്ന് രാവിലെ എട്ടരയോടെ എം സി റോഡില്‍ രാമന്‍ചിറയിലെ പെട്രോള്‍ പമ്പിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്നു ബസ്. വിദ്യാര്‍ഥികളെ മറ്റൊരു ബസില്‍ സ്‌കൂളിലേക്ക് കൊണ്ടുപോയി. ഡ്രൈവറെ തിരുവല്ല പൊലീസ് കസ്റ്റഡിയില്‍ എടുത്തു