ഭാര്യ ആൺ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നത് കണ്ടു. തലയിണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭർത്താവ്.

തൃശ്ശൂരിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. ചുമട്ടുതൊഴിലാളിയായ കുഞ്ഞുമോനാണ് സംശയം മൂലം ഭാര്യ ദിവ്യയെ ഇല്ലാതാക്കിയത്. ദിവ്യ വീട്ടിൽ ഹൃദയാഘാതം മൂലം മരിച്ച് കിടക്കയാണെന്ന് നാട്ടുകാരെ കുഞ്ഞുമോൻ അറിയിക്കുകയായിരുന്നു. എന്നാൽ ഇൻക്വസ്റ്റ് നടത്തിയ പൊലീസിൻ്റെ സംശയമാണ് കൊലപാതകം വെളിച്ചത്ത് കൊണ്ട് വന്നത്. തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി നോക്കുകയായിരുന്നു ദിവ്യ. വീട്ടിൽ നിന്നും ഷോപ്പിലേക്ക് പോയ ഭാര്യയെ കുഞ്ഞുമോൻ രഹസ്യമായി പിന്തുടർന്നു. ഇടക്ക് ബസ്സിൽ നിന്നുമിറങ്ങി ആൺ സുഹൃത്തിൻ്റെ ബൈക്കിൽ പോകുന്നത് കുഞ്ഞുമോൻ കണ്ടു ഇതാണ് പ്രകോപനമെന്നാണ് ഇയാൾ പൊലീസിനോട് സമ്മതിച്ചത്. ഇവർക്ക് 11 വയസ്സുള്ള മകനുണ്ട്.