വടക്കെ അമേരിക്കയിലെ ഡെനാനി പര്‍വതത്തിലാണ് ഷെയ്ഖ് കുടുങ്ങിയത്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് ദെനാലിയുടെ ക്യാമ്പ് 5ല്‍ ഇയാള്‍ കുടുങ്ങുകയായിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് 17000 അടി ഉയരത്തിലാണ് അദ്ദേഹം കുടുങ്ങികിടന്നത്.ഷെയ്ക് ഹസന്‍ ഖാനോടൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയെയും കണ്ടെത്തി. ഇവരെ സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അലാസ്‌ക ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. അതിനിടെ, പര്‍വതാരോഹകന്‍ ഷെയ്ക് ഹസന്‍ ഖാനെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോ ശശി തരൂര്‍ എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസന്‍ ഖാന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്.