കൊല്ലം • ബൈക്കിനു കുറുകെ നായ ചാടി വാഹനം മറിഞ്ഞു പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു; : ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു പരുക്കേറ്റു. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥൻ അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് (29) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണുവിനു പരുക്കേറ്റു. ഇന്നലെ രാത്രി 12.15 ന് കൊല്ലം താലൂക്ക് കച്ചേരി ജംക്ഷനു സമീപമാണ് അപകടം.
റോഡിന് കുറുകെ ചാടിയ
നായ ഇടിച്ചതിനെ തുടർന്ന് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംതെറ്റി റോഡിലേക്ക് മറിയുകയായിരുന്നു.
റോഡിൽ വീണു സാരമായി പരുക്കേറ്റ അനൂപിനെയും സുഹൃത്തിനെയും ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അനൂപ് മരിച്ചു. ജിഷ്ണുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.