രണ്ടാം ഇന്നിങ്‌സില്‍ ബെന്‍ ഡക്കറ്റിന്റെ സഞ്ചുറി (149) ആണ് ഇംഗ്ലണ്ടിന് നിര്‍ണായകമായത്. സാക് ക്രോളി (65), ജോ റൂട്ട് (53*) എന്നിവരുടെ അര്‍ധ സെഞ്ചുറിയും തുണച്ചു. ശര്‍ദുല്‍ ഠാക്കൂറും പ്രസിദ്ധ് കൃഷ്ണയും തുടക്കത്തില്‍ വിക്കറ്റുകള്‍ വീഴ്ത്തി പ്രതീക്ഷ നല്‍കിയെങ്കിലും ജോ റൂട്ട് ഒരറ്റത്ത് നിലയുറപ്പിക്കുകയായിരുന്നു.അതേസമയം, രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടിയ റിഷഭ് പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചു. രണ്ടാം ഇന്നിങ്‌സില്‍ കെ എല്‍ രാഹുലും സെഞ്ചുറി നേടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പന്തിന് പുറമെ യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവരും സെഞ്ചുറിയടിച്ചു. അതേസമയം, മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും വാലറ്റം അമ്പേ പരാജയമായിരുന്നു. ഏറെ കാലത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായര്‍ക്ക് തിളങ്ങാനായില്ല. ബെന്‍ ഡക്കറ്റ് ആണ് കളിയിലെ താരം.