സംശയ രോഗം; കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രികയ്ക്ക് കുത്തിക്കൊന്നു

കൊല്ലം കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുളത്തൂപ്പുഴ സ്വദേശിനി രേണുക ആണ് മരിച്ചത്. ഭര്‍ത്താവ് സനു കുട്ടൻ ആണ് കത്രിക ഉപയോഗിച്ച് കുത്തിയത്. ഇയാൾ ഒളിവിലാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സനു കുട്ടന് ഭാര്യയിൽ സംശയ രോഗമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.