പൊന്ന് വാങ്ങാനിരിക്കുന്നവർക്ക് വാങ്ങാം; സ്വർണവിലയിൽ നേരിയ കുറവ്

രണ്ട് ദിവസമായി താഴേക്കിറങ്ങി സ്വർണ വില. ഇന്നും പൊന്നിന്റെ വിലയിൽ നേരിയ കുറവുണ്ടായി. വെറും ഒരു രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഇന്നലെ 9,230 രൂപയായിരുന്നു ഒരു ഗ്രാമിന്. ഇന്നത് ഒരു രൂപ കുറഞ്ഞ് 9,239 രൂപയായി. ഇന്നലെ പവന് 73,840 ആയിരുന്ന സ്വർണം ഇന്ന് 73,832 രൂപയായി കുറഞ്ഞു. ജൂൺ 20 ലെ സ്വർണവിലയിൽ 200 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. അതിനുശേഷം രണ്ട് ദിവസം വില മാറ്റമില്ലാതെ തുടർന്ന സ്വർണം പതിയെ താ‍ഴേക്ക് ഇറങ്ങുകയായിരുന്നു..രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്‍റെ വില നിര്‍ണയിക്കുന്നതിന്‍റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.