സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെതിരെ ഉദ്യോഗസ്ഥ എസ്.സി.എസ്.ടി കമ്മീഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ 20 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ പൊതുഭരണവകുപ്പിന് നിര്‍ദേശം നല്‍കി.അതേസമയം, പരാതിക്കാരി ഉന്നയിച്ച സംഭവം സെക്രട്ടറിയേറ്റില്‍ നടന്നിട്ടില്ലെന്ന് ആരോപണ വിധേയന്‍ പറഞ്ഞു. മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും താന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ആളല്ലെന്നും ആരോപണ വിധേയന്‍ പറഞ്ഞു.
സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം നേരിട്ടെന്ന് ജീവനക്കാരി കന്റോമെന്റ് പൊലീസിലും പരാതി നല്‍കി. സ്ഥലം മാറി പോയപ്പോള്‍ ഓഫീസില്‍ ശുദ്ധികലശം നടത്തണമെന്ന് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു.