മൂന്ന് ദിവസം ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

മൂന്ന് ദിവസമായി ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. പവന് 600 രൂപ വര്‍ധിച്ച് 72,160 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. കഴിഞ്ഞ ദിവസം 71,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 9020 രൂപയായി.

കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണവില ഇടിയുന്നതാണ് ദൃശ്യമായത്. 1480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. ശനിയാഴ്ച 1200 രൂപയും തിങ്കളാഴ്ച 200 രൂപയും ചൊവ്വാഴ്ച 80 രൂപയുമാണ് കുറഞ്ഞത്.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഓഹരി വിപണിയുടെ മുന്നേറ്റം, ആര്‍ബിഐ നയം, ആഗോള വിപണിയിലെ മാറ്റങ്ങള്‍ അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.