തിരുവനന്തപുരം: ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് സുഹൃത്തിനെ മര്‍ദിച്ചു. വര്‍ക്കല മാന്തറ സ്വദേശി വിഷ്ണുരാജിനാണ് മര്‍ദനമേറ്റത്. കൈമുട്ടിന് മുകളിലും മുതുകിലും കാല്‍മുട്ടിലും പരിക്കുണ്ട്. വര്‍ക്കല സ്വദേശി ഗിരീഷ്, പറവൂര്‍ സ്വദേശി ദീപക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിയായ ജിത്തുവിന് വേണ്ടിയുളള തിരച്ചില്‍ തുടരുന്നു. മര്‍ദനമേറ്റ വിഷ്ണുരാജും പ്രതികളും സുഹൃത്തുക്കളാണ്.