നിലമ്പൂരില്‍ ആര്; വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍, പ്രതീക്ഷയോടെ മുന്നണികള്‍

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവിലെ എട്ട് മണി മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. 8.10 മുതല്‍ ഇവിഎമ്മുകളും എണ്ണിതുടങ്ങും.

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപെടുത്തിയത് . പോസ്റ്റല്‍ വോട്ട് , സര്‍വ്വീസ് വോട്ട് എന്നിവ വഴി 1402 പേര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

അതേസമയം നിലമ്പൂര്‍ പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം ആദ്യം എണ്ണുന്നത് എല്ലാ മുന്നണികളും ഒരുപോലെ പ്രതീക്ഷ വയ്ക്കുന്ന വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍. പിന്നാലെ മൂത്തേടം, എടക്കര, പോത്തുകല്ല്, ചുങ്കത്തറ പഞ്ചായത്തുകളിലെ വിധി അറിയാം. എടക്കരയിലേയും പോത്തുകല്ലിലേയും, ചുങ്കത്തറയിലേയും നഗരസഭയിലേയും വോട്ടുകള്‍ എണ്ണുന്നതോടെ ചിത്രം തെളിയും.


പതിനായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പെന്ന് യു.ഡി.എഫ് ക്യാമ്പ്.


ആദ്യഫല സൂചന രാവിലെ എട്ടേകാലോടെ ലഭ്യമാകും. 19 റൗണ്ടായാണ് വോട്ടെണ്ണുക