സ്വർണകുതിപ്പിന് ബ്രേക്കിട്ട് പൊന്ന്; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 71,840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണം ലഭിക്കണമെങ്കിൽ ഇന്ന് 8980 രൂപ നൽകണം. കഴിഞ്ഞ ദിവസം സ്വർണവിലയിൽ 1200 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.ഈ മാസം അഞ്ചിനാണ് സ്വർണവില ആദ്യമായി 73000 കടന്നത്.
രാജ്യാന്തര സ്വർണവില 3,307 ഡോളറിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ഇന്ന് 24 കാരറ്റ് സ്വർണവില ഗ്രാമിന് 9,797 രൂപയാണ്.18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7,348 രൂപയും പവന് 58,784 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 118 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 89,800 രൂപ വരെ ചിലവ് വരും.
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനമായിരിക്കും പണിക്കൂലി. സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ ഇന്ന ഒരു പവൻ സ്വർണം വാങ്ങാൻ 81,250 രൂപയ്ക്ക് മുകളിലാകും.