ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര

ഒന്നാം ക്ലാസിൽ മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇനിമുതൽ കെഎസ്ആർടിസിയിൽ സൗജന്യ യാത്ര 

ഒരുമാസം പരമാവധി 25 തവണയാണ് സൗജന്യ യാത്ര അനുവദിക്കുക. നേരത്തെ കൺസഷൻ കാർഡ് നൽകിയിരുന്നു. അതിന് 150 രൂപയായിരുന്നു ചാർജ്. ഇതിന് ചാർജ് ഉണ്ടാവില്ല എന്നു മാത്രമല്ല ചിപ്പ് ഉള്ള കാർഡ് ആണ് ഇത്തവണ നൽകുന്നത്. 

ഒരു വിദ്യാർത്ഥിക്ക് ഒരു റൂട്ട് മാത്രമാണ് അനുവദിക്കുക. ഒന്നിലധികം ബസ് മാറി കയറിയിട്ടാണ് സ്കൂളിൽ എത്തുന്നത് എങ്കിൽ മുഴുവൻ റൂട്ടിലേക്ക് ആണ് കാർഡിൽ പ്രോഗ്രാം ചെയ്തു നൽകുക. 

വിദ്യാർഥികൾക്കായി പുതിയ കൺസഷൻ കാർഡ് പുറത്തിറക്കി കെഎസ്ആർടിസി 

1മുതൽ പ്ലസ് ടൂ വരെയുള്ള വിദ്യാർഥികൾക്കായി പുതിയ സ്റ്റുഡന്റ് കണ്‍സഷന്‍ കാര്‍ഡ് പുറത്തിറക്കി കെഎസ്ആർടിസി. പേപ്പര്‍ കാര്‍ഡിനു പകരം ചിപ്പ് സംവിധാനമുള്ള പുതിയ കാർഡാണ് പുറത്തിറക്കിയിരിക്കുന്നത്. പുതിയ കാര്‍ഡിന് സര്‍വീസ് നിലവിലെ ചാര്‍ജായ 109 രൂപ ഇനി നല്‍കേണ്ടതില്ല. ഒരു മാസം 25 ദിവസം ഈ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാനാകും. 

#KSRTCConcessionApplication #ksrtcSchoolStudentconcessioncard #ksrtccard