ഗ്ലാസ്‌ പൊട്ടി കാലിൽ കൊണ്ടു; രക്തം വാർന്ന് എൽകെജി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊല്ലം കുണ്ടറയിൽ പൊട്ടിയ ഗ്ലാസ് കാലിൽ കൊണ്ട് രക്തം വാർന്നൊഴുകിയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
സുനീഷ് - റൂബി ദമ്പതികളുടെ മകൻ എയ്ദൽ സുനീഷ് ആണ് മരിച്ചത്.

അപകട സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നു.
കുണ്ടറ സെൻറ് ജോസഫ് ഇൻറർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിയാണ്.

പോലീസ് അന്വേഷണം തുടങ്ങി.