രണ്ട് പ്രധാന തരം ബ്രെയിന്‍ ട്യൂമറുകള്‍ ആണ് ഉള്ളത്- മാരകമായ (കാന്‍സര്‍) മുഴകള്‍, അപകടകരമല്ലാത്ത (ബിനൈന്‍) മുഴകള്‍. ബ്രെയിൻ ട്യൂമർ ജീവന് ഭീഷണിയാകുമെങ്കിലും ഇവ പലപ്പോഴും പൂർണ്ണമായും ചികിത്സിക്കാവുന്നതാണ്. ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ആന്റി-സെഷർ മരുന്നുകൾ, സ്റ്റിറോയിഡ് ചികിത്സ എന്നിവ ചികിത്സകളിൽ ഉൾപ്പെടുന്നു. പലപ്പോഴും ട്യൂമർ വളർച്ച ക്യാൻസർ ആകണമെന്നുമില്ല. തലച്ചോറിന്റെ ഏത് ഭാഗത്താണ് ട്യൂമർ പിടിപ്പെട്ടിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങളും പ്രകടമാകുന്നത്. കഠിനമായ തലവേദനയാണ് ട്യൂമറിന്റെ പ്രധാന ലക്ഷണം. ഇടവിട്ടിടവിട്ടുള്ള ഈ തലവേദന ട്യൂമറുള്ള സ്ഥലത്തെ കേന്ദ്രീകരിച്ചായിരിക്കും അനുഭവപ്പെടുക.
ലക്ഷണങ്ങൾ:
കഠിനമായ തലവേദന
ഓർമക്കുറവ്
ഫിറ്റ്സ്
കാഴ്ചക്കുറവ്
വസ്തുക്കൾ രണ്ടായി കാണുക
തലകറക്കം
കൈകാലുകളുടെ ശക്തിക്കുറവ്
രാവിലെയുള്ള ഛര്‍ദ്ദി
നടക്കാൻ ബുദ്ധിമുട്ട്, ബലഹീനത
സംസാരത്തിലെ ബുദ്ധിമുട്ട്, ക്ഷീണം തുടങ്ങിയവയൊക്കെ സൂചനകളാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.