സ്വർണ്ണം വാങ്ങാൻ ഇതാണോ നല്ല സമയം? വിലയിൽ നേരിയ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്

സ്വർണ്ണം വാങ്ങാൻ ഇതാണോ യോജിച്ച സമയം എന്ന് അറിയേണ്ടേ? അതിനായി ഇന്നത്തെ സ്വർണ്ണ വില എത്രയാണെന്ന് അറിയാം. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണ വിലയിൽ ഇന്ന് നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്.

ഗ്രാമിന് 15 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുമാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8,915 രൂപയുമായി. ജൂൺ 28 ന് ഗ്രാമിന് 55 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപയും കുറഞ്ഞിരുന്നു. അന്ന് ഒരു പവന് 71,440 രൂപയിലേക്കെത്തിയ സ്വര്‍ണത്തിന്റെ വില ഇന്നലെ മാറ്റമില്ലാതെ തുടരുകയായിരുന്നു.രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്‍റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്‍റെ വില നിര്‍ണയിക്കുന്നതിന്‍റെ അടിസ്ഥാന ഘടകങ്ങള്‍. കഴിഞ്ഞ മാസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.