ചില്ലറ വിൽപ്പനയ്ക്കായി ബൈക്കിൽ കൊണ്ടുപോകവേ ഒന്നരക്കിലോ കഞ്ചാവുമായി മംഗലാപുരത്ത് രണ്ടുപേർ പിടിയിൽ

ചില്ലറ വിൽപ്പനയ്ക്കായി ബൈക്കിൽ കൊണ്ടുപോകവേ ഒന്നരക്കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കുടവൂർ വച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. മംഗലപുരം കുടവൂർ സ്വദേശികളായ ആദർശ് (27), ശ്രീജിത്ത് (23) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്നും ഒന്നര കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു.

സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് വിൽപ്പ നടത്തുവാനാണ് കഞ്ചാവ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ മംഗലപുരം പോലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

അറസ്റ്റിലായവർ തട്ടിക്കൊണ്ടു പോകൽ അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണെന്നും പോലീസ് അറിയിച്ചു. ആറ്റിങ്ങലിൽ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ഇവർക്ക് കഞ്ചാവ് നൽകിയ ആളിനെ തിരിച്ചറിഞ്ഞതായും വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു. റൂറൽ എസ് പി സുദർശന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് ടീമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.