ആലംകോട്. കല്ലമ്പലം ഭാഗത്തുനിന്നും കുട്ടികളുമായി വന്ന ബസ് ആലംകോട്പെട്രോൾ പമ്പിനു മുന്നിലെസിഗ്നൽ കാത്തു കിടക്കുകയായിരുന്നു.ഈ സമയത്താണ് കൊല്ലം ഭാഗത്തുനിന്ന് വന്ന സൂപ്പർഫാസ്റ്റ് ബസ്സ് സ്കൂൾ ബസിന്റെ പിന്നിൽ ഇടിച്ചത്.
പരിക്കേറ്റ കുട്ടികളെ കെറ്റിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൂപ്പർഫാസ്റ്റിന്റെ അമിതവേഗതയും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ഇവിടെ പതിവായിട്ടുള്ള സംഭവമാണിത്.കെഎസ്ആർടിസി വാഹനങ്ങളും സ്വകാര്യ ബസ്സുകളും ഇവിടെ വരുമ്പോൾ സ്പീഡ് കുറയ്ക്കാറില്ല.
പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയാണ് പതിവ്.ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു.
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ അഞ്ച് കുട്ടികള്‍ക്ക് പരുക്കേറ്റു. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിസ്സാര പരുക്കേറ്റ കുട്ടികളെ ktct സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.