ഐപിഎല്ലിൽ ചെന്നൈയുടെ വിക്കറ്റ് കീപ്പറായ മഹേന്ദ്രസിങ് ധോണി കരിയറിന്റെ അവസാന കാലഘട്ടങ്ങളിലാണെന്നിരിക്കെ പകരം സഞ്ജുവിനെ എത്തിക്കാനാണ് നീക്കം. 2026 മിനി ലേലത്തിന് മുന്നോടിയായി താരത്തെ ടീമിലെത്തിക്കാനാണ് നീക്കം.
അരങ്ങേറ്റത്തിൽ ഡക്കായി സായ് സുദർശൻ; മികച്ച ബാറ്റിങ് തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് തിരിച്ചടി
ലേലത്തിന് മുമ്പ് സഞ്ജുവിനെ ടീമിലെത്തിക്കാനായില്ലെങ്കില്‍ ലേലത്തില്‍ വാങ്ങാനും ചെന്നൈ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിന് പിറകെയുണ്ട്. അങ്ങനെയെങ്കില്‍ സഞ്ജുവിനായി ലേലത്തില്‍ കടുത്ത മത്സരം നടക്കുമെന്നുറപ്പാണ്.
2013 ലാണ് സഞ്ജു രാജസ്ഥാനിലെത്തുന്നത്. ടീമിന് വിലക്ക് നേരിട്ട ഘട്ടത്തില്‍ ഡല്‍ഹിക്കായി കളിച്ചതൊഴിച്ചാൽ മറ്റ് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടില്ല. 2021 ലാണ് ടീമിന്റെ നായകനായി മലയാളി താരമെത്തുന്നത്. അടുത്ത സീസണില്‍ ടീമിനെ ഐപിഎല്‍ ഫൈനലിലുമെത്തിച്ചു.
എന്നാൽ ഇത്തവണ ഐപിഎല്ലില്‍ രാജസ്ഥാന് പ്ലേ ഓഫിലേക്ക് കടക്കാനായിരുന്നില്ല. ടീം ഒമ്പതാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്.
ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി ബംഗ്ലാദേശ്; രണ്ടാം ഇന്നിങ്സിലും മികച്ച ബാറ്റിങ് തുടക്കം
സഞ്ജുവാകട്ടെ പരിക്കിന്റെ പിടിയിലായതിനാല്‍ മുഴുവന്‍ മത്സരങ്ങളും കളിച്ചതുമില്ല. പകരം റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്. അതിനിടയിൽ കോച്ച് രാഹുൽ ദ്രാവിഡുമായും മറ്റും അഭിപ്രായ വ്യത്യാസങ്ങളുണ്ടായെന്നും ടീമിൽ സഞ്ജു അസ്വസ്ഥനാണെന്നും റിപ്പോർട്ടുകളും പുറത്തുവന്നു.