സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിര്‍ന്ധമാക്കുന്നു

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് നിര്‍ന്ധമാക്കുന്നു. കോവിഡ് ലക്ഷണത്തോടെ ആശുപത്രികളില്‍ ചികിത്സക്കെത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് പരിശോധനയാണ് നിര്‍ബന്ധമാക്കുന്നത്.

ഈ ടെസ്റ്റ് നെഗറ്റീവായാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും
രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധവുമാക്കിയിട്ടുണ്ട്.ആശുപത്രി സംവിധാനങ്ങളുടെ പര്യാപ്തത അടിയന്തരമായി വിലയിരുത്തണം, ആശുപത്രികളില്‍ എല്ലാവരും മാസ്‌ക് ധരിക്കണം, എല്ലാ സ്വകാര്യ സര്‍ക്കാര്‍ ആശുപത്രികളിലും മോക്ക് ഡ്രില്‍ നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്. രോഗമുള്ളവരെ പരിചരിക്കുമ്പോള്‍ 2023 ല്‍ ഇറക്കിയ എബിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇന്ന് രാവിലെ എട്ട് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്, 1415 പേര്‍.