ചിറയിൻകീഴ് പൂരവൂരിൽ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

 ചിറയിന്‍കീഴില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍-ചിറയിന്‍കീഴ് പാതയില്‍ പുരവൂരിലെ കൊടുംവളവില്‍ ചൊവ്വാഴ്ച രാവിലെ പത്തേകാലോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രില്‍ പ്രവേശിപ്പിച്ചു.വളവില്‍ നിര്‍ത്തിയിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്തുവന്ന ബസ്, എതിരെ വന്ന മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയില്‍ നിയന്ത്രണം നഷ്ടമായ എതിരെ വന്ന ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറുകയും ചെയ്തു. കൊടുംവളവില്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്നതും ബസുകളുടെ അമിതവേഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അഗ്‌നിരക്ഷാസേനയും ചിറയിന്‍കീഴ് പോലീസും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.