ചരക്കുകപ്പല്‍ തീപിടിച്ച സംഭവം; കണ്ണൂരില്‍ കടല്‍ വെള്ളം പരിശോധിക്കുന്നു

ചരക്കു കപ്പല്‍ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ കടല്‍ വെള്ളം പരിശോധിക്കുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് നടപടി. അപകടരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കടലില്‍ വീണതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, കപ്പലില്‍ നിന്നും കടലില്‍ ചാടിയ 18 ജീവനക്കാര്‍ക്ക് അടിയന്തര മെഡിക്കല്‍ സഹായമെത്തിക്കാന്‍ പതിനഞ്ച് ആംബുലന്‍സുകള്‍ തയാറാണെന്ന് ബേപ്പൂറിലെ സ്വകാര്യ ആശുപത്രി അറിയിച്ചു. കപ്പല്‍ ഏജന്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയുമായി സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആംബുലന്‍സുകള്‍ തുറമുഖത്തെത്തിച്ചത്.രക്ഷപ്പെടുത്തിയ 18 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. അതേസമയം നാലു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.