വിഎസ് അച്യുതാനന്ദൻ അപകടനില തരണം ചെയ്തു

തിരുവനന്തപുരം. ഹൃദയാഘാതത്തെ തുടർന്ന് മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ ആശുപത്രിയിൽപ്രവേശിപ്പിച്ചു.അപകട നില തരണം ചെയ്തെങ്കിലും വെൻറിലേറ്റർ സൌകര്യമുളള തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണ്.ആശുപത്രിയിൽ കഴിയുന്ന വി.എസിനെ CPIM സംസ്ഥാന സെക്രട്ടറിഎം.വി.ഗോവിന്ദൻ ഉൾപ്പെടെയുളള നേതാക്കൾ സന്ദർശിച്ചു ഇന്നലെ മുതൽ തന്നെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്ന വി.എസ്.അച്യുതാനന്ദന് ഇന്ന് രാവിലെ 9മണിയോടെയാണ് ഹൃദയാഘാതം ഉണ്ടായത്.മകളുടെ ഭർത്തവായ ഡോക്ടർ തങ്കരാജിൻെറ നേതൃത്വത്തിൽ സി.പി.ആർനൽകിയ ശേഷം പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വി.എസ് അപകട നില തരണംചെയ്തുവെന്നും ആരോഗ്യനില തൃപ്തികരമണെന്നും ഡോക്ടർമാരെ ഉദ്ധരിച്ച് കൊണ്ട് CPIM നേതാക്കൾനേതാക്കൾ അറിയിച്ചു ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായിരിക്കെ സംഭവിച്ച പക്ഷാഘാതത്തെ തുടർന്ന് വി.എസ്കുറച്ച്നാളായി വിശ്രമത്തിലാണ്.101 വയസ് പിന്നിട്ട വി.എസിൻെറ അസുഖ വിവരമറിഞ്ഞ് പാർട്ടിനേതാക്കളടക്കം നിരവധി പേർ ആശുപത്രിയിൽ എത്തി.