അഫാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സെല്ലിലേക്ക് മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്തതിനാല്‍ കഴിഞ്ഞയാഴ്ച വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു. അതേസമയം അഫാനെ ജയിലിലേക്ക് മാറ്റാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ജയിലധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ 25നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇതിനിടെ കഴുത്തിലെ ഞരമ്പുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാന്‍ പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്.കൂട്ടക്കൊലപാതകം നടത്തിയ കേസില്‍ ഇയാള്‍ക്കെതിരെയുള്ള മൂന്ന് കുറ്റപത്രങ്ങള്‍ പൊലീസ് സമര്‍പ്പിച്ചിരുന്നു. സഹോദരന്‍ അഹ്‌സാന്‍, സുഹൃത്തായ ഫര്‍സാന, പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിതാ ബീവി, പിതൃമാതാവ് സല്‍മ ബീവി എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.