നെടുമങ്ങാട് ആനാട് ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര യോഗ ദിനാചാരണം സംഘടിപ്പിച്ചു

നെടുമങ്ങാട് ആനാട് ഗവ: ആയുർവേദ ആശുപത്രിയും ആനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാണയം നിസാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീകല ഉദ്ഘാടനം നിർവഹിച്ചു .

ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. വി.ജെ. സെബി ചടങ്ങിന് സ്വാഗതം ആശംസിച്ചു. ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലീലാമ്മ ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ മാൻ വേങ്കവിള സജി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ, വാർഡ് മെമ്പർ സജിം കൊല്ല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ.പൂർണ്ണിമ കൃതജ്ഞത രേഖപ്പെടുത്തി. ഡോ. വിഷ്ണു മോഹൻ, ഡോ അപർണ്ണ , സ്റ്റാഫ് നേഴ്സ് ശ്രീദേവി, ആശുപത്രി ജീവനക്കാർ , ഹൗസ് സർജ്ജൻമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ദിനാചരണത്തോടനുബന്ധിച്ച് കിടപ്പു രോഗികൾക്കും ഇരുപത്തിയൊന്നു ദിവസം തുടർച്ചയായി യോഗ പരിശീലനം ഹൗസ് സർജൻമാരുടെ നേതൃത്വത്തിൽ നൽകി . കൂടാതെ കിടപ്പു രോഗികൾക്കും, മോഹൻദാസ് കോളേജ് ഓഫ് എൻജിനീയറിംഗിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഡോക്ടർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു. തുടർന്ന് സ്ഥാപനത്തിലെ ഹൗസ് സർജൻസ് അവതരിപ്പിച്ചു യോഗ ഡാൻസ് ചടങ്ങിൻ്റെ മുഖ്യാകർഷണമായിരുന്നു. ദിനാചരണത്തോടനു ബന്ധിച്ച് നടത്തിയ റീൽ മേക്കിംഗ് മത്സരത്തിന്റെ സമ്മാനദാനവും തദവസരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.