പ്രലോഭനങ്ങളുമായി പലരും വരും. നിങ്ങളതിൽ വീഴരുതേ.. !

നിയമപ്രകാരമല്ലാത്ത കുടിയേറ്റം കൊണ്ടുള്ള പ്രശ്നങ്ങൾ അറിഞ്ഞിരിക്കാം. 

നിയമ നടപടിക്കു സാധ്യത: ഇന്ത്യയിലോ കുറ്റകൃത്യം നിയമവിരുദ്ധമായി ജോലിയിലേർപ്പെട്ടതിനു നിയമനടപടികൾ നേരിടേണ്ടി വരുന്നു. വലിയ പിഴ ചുമത്തുകയോ, ജയിലിലടക്കുകയോ, നാടുകടത്തപ്പെടുകയോ ചെയ്യപ്പെടാം.

അനധികൃത കുടിയേറ്റക്കാർ: അനധികൃതമായി കുടിയേറ്റപ്പെട്ടവർ യാതൊരു കാരണവശാലും സ്വരാജ്യത്തോ പ്രവേശിക്കപ്പെട്ട രാജ്യത്തോ അംഗീകരിക്കപ്പെടുന്നില്ല. നിയമപ്രകാരം പ്രവാസത്തിലേർപ്പെട്ടവർക്കുള്ള തരത്തിലുള്ള യാതൊരു സഹായ സൗകര്യങ്ങൾ ലഭിക്കുന്നില്ല. പല രാജ്യങ്ങളുടെയും യാത്ര വിലക്ക് നേരിടാനും സാധ്യത.

അവബോധമില്ലായ്‌മ : തൊഴിൽ രീതികളെ കുറിച്ചോ, തൊഴിൽ ദാതാവിനെ കുറിച്ചോ, ലഭിക്കേണ്ട വേതനത്തെ കുറിച്ചോ, തൊഴിൽ സാഹചര്യങ്ങളെ കുറിച്ചോ അജ്ഞതനായിരിക്കും. ഒരു പ്രവാസിക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ച് യാതൊരു അറിവും ലഭിക്കുന്നില്ല. 

ചൂഷണ സാധ്യത : പലപ്പോഴും അനധികൃത റിക്രൂട്ടിങ് ഏജൻസികളുടെയോ, സംരംഭകരുടെയോ ചതിക്കുഴികളിൽ വീഴാനുള്ള സാധ്യത. e MIGRATE ൽ ( https://emigrate.gov.in ) രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന റിക്രൂട്ടിംഗ് ഏജൻസികളിലൂടെ മാത്രം കുടിയേറുക

പരിരക്ഷ രഹിതം: സാമ്പത്തികമോ സാമൂഹികപരമായതോ ആയ ക്ഷേമ സംരക്ഷണ സാധ്യതകളിൽനിന്ന് അകറ്റപ്പെടുന്നു.

ശിക്ഷ: പ്രവേശിക്കപ്പെട്ട രാജ്യത്ത് വെച്ച് അറസ്‌റ്റ്‌ ചെയ്യപ്പെടാനോ, ജയിലിലടക്കപ്പെടാനോ സമ്പത്ത് പിടിച്ചെടുക്കപ്പെടുന്നതിനോ പാസ്പോർട്ട് കണ്ടുകെട്ടുന്നതിനോ സാധ്യത

#keralapolice