ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ ആക്രമണം

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം. പത്തോളം മിസൈലുകള്‍ ഇറാന്‍ തൊടുത്തതായാണ് റൊയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദോഹയില്‍ വലിയ സ്‌ഫോടന ശബ്ദം കേട്ടെന്നും അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് ഖത്തര്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ട്രംപിന്റെ ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍ ശനിയാഴ്ച രാത്രി ഇറാനിയന്‍ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിനുള്ള പ്രത്യാക്രമണമാണ് ഖത്തറില്‍ നടന്നത്. യുഎസിന്റെ അല്‍ ഉദയ്ദ് എയര്‍ബേസിലാണ് ആക്രമണം നടന്നത്. അതിനിടയില്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രി, ടെഹ്‌റാനിലെ കുപ്രസിദ്ധ എവിന്‍ ജയിലില്‍ ആക്രമണം നടത്തിയിരുന്നു എന്ന് അവകാശപ്പെട്ടിട്ടുണ്ട്.