ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗം - കെഎസ്ആർടിസി ബദലി ഡ്രൈവറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

കെഎസ്ആർടിസി തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കുമാർ കണ്ടോത്ത്, മൊബൈൽ ഫോണിൽ ടൈപ്പ് ചെയ്തുകൊണ്ട് അപകടകരമാംവിധം ഡ്രൈവ് ചെയ്യുകയും ബസ്സിലെ യാത്രക്കാർ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തുകയും ഗുരുതരമായ കൃത്യവിലോപവും ഏറ്റവും നിരുത്തരവാദപരമായ പ്രവർത്തിയുമാണ് തലശ്ശേരി യൂണിറ്റിലെ ബദലി ഡ്രൈവറായ ഷാജികുമാർ കണ്ടോത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. യാതൊരു തരത്തിലും നീതികരിക്കാനാകാത്ത പ്രവൃത്തിയിലൂടെ കെഎസ്ആർടിസിയുടെ സത്പേരിന് കളങ്കം വരുത്തിയ ഷാജികുമാറിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കെഎസ്ആർടിസിക്ക് ഏറെ പ്രാധാന്യമേറിയതാണ്. ഇനിയും ഇത്തരത്തിൽ നിരുത്തരവാദപരമായി പെറുമാറുന്ന ജീവനക്കാർക്ക് കെഎസ്ആർടിസിയിൽ സ്ഥാനം ഉണ്ടാകില്ല.

#ksrtc #cmd #driving #suspend
#kbganeshkumar #ksrtcsocialmediacell