വക്കം :പ്രാവാസ ജോലിക്കിടയിലെ വാർഷിക അവധി കഴിഞ്ഞ് സ്വന്തം സൗഹൃദങ്ങളോട് താൽകാലിക യാത്രപ്പാറഞ്ഞ് നാട്ടിൽ നിന്നും അന്യദേശത്തേക്ക് പറന്ന് പോയി ദിവസങ്ങൾക്കകം സുഹൃത്തുക്കളുടെയും, നാട്ടാരുടെയും നെഞ്ചകം തകർത്തുകൊണ്ട് മരണത്തിന് കീഴടങ്ങിയ സുഹൃത്തുക്കളുടെ പ്രിയപ്പെട്ടവൻ ഷമ്മിഭൂഷൻ്റെ ഭൗതിക ശരീരത്തെ ജന്മദേശത്ത് സ്പർശിക്കാൻ ഭാഗ്യം ലഭിക്കാതെ ആറ്റിങ്ങൽ ശാന്തികവാടത്തിൽ ദഹിപ്പിച്ചു.
ഷമ്മിഭൂഷൻ്റെ ഭൗതികശരീരം അവസാനമായി ഒരു നോക്കുകാണുന്നതിനായി ജന്മനാടായ വക്കത്ത് നാട്ടുക്കാരും സുഹൃത്തുകൾക്കും സൗകര്യമൊരുക്കി കാത്തിരുന്നിരുന്നെങ്കിലും, തിരുവനന്തപുരം അന്താരാഷ്ട വിമാന താവളത്തിൽ നിന്നും സുഹൃത്തുക്കൾ ഏറ്റുവാങ്ങിയ പ്രിയ സുഹൃത്തിൻ്റെ ഭൗതിക ശരീരം ഷമ്മിഭൂഷൻ്റെ വീട്ടുക്കാരുടെ ആവിശ്യപ്രകാരം അവർക്ക് വിട്ടുനൽകുകയായിരുന്നു തുടർന്നാണ് ഷമ്മിയുടെ ജന്മ ദേശമായ വക്കത്ത് സ്പർശിക്കാൻ പോലം ഭാഗ്യം ലഭിക്കാതെ പ്രീയ കൂട്ടുക്കാരൻ്റെ ഭൗതികശരീരം ആറ്റിങ്ങൽ ശാന്തികവാടത്തിൽ ദഹിപ്പിച്ചത്.
സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളി സാംസ്കാരിക വേദികൾക്ക് സുപരിചിതനായ ഗായകൻ കൂടിയായ തിരുവനന്തപുരം വക്കം സ്വദേശി കൊച്ചുവറുവിളാകം ഗോമതി ഭവനിൽ പരേതനായ ബാബു ശശി ഭൂഷണിന്റെ മകൻ ഷമ്മി ഭൂഷണാണ് (49) കഴിഞ്ഞ 13-ാം തീയതിയാണ് മരിച്ചത്. അൽദ്രീസ് പെട്രോളിയം ആൻഡ് ട്രാൻസ്പോർട്ടേഷൻ കമ്പനി ജീവനക്കാരനായ ഷമ്മി ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് സമീപത്തെ ക്ലിനിക്കിൽ ചികിത്സ തേടുകയും രണ്ട് ദിവസമായി ജോലിക്ക് പോകാതെ മുറിയിൽ വിശ്രമിക്കുകയുമായിരുന്നു.
എന്നാൽ,അടുത്ത ദിവസം രോഗം മൂർച്ഛിച്ചു. ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്ത് തിരിച്ചെത്തിയ സഹപ്രവർത്തകർ അവശനിലയിൽ ഷമ്മിയെ കാണുകയും ഉടൻ റെഡ് ക്രസൻറ് ആംബുലൻസിൽ ദമ്മാം സെക്യൂരിറ്റി ഫോഴ്സ് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പിറ്റെദിവസം രാവിലെയാണ് മരിച്ചത്. ഇതേ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തിൻ്റെ ഇടപെടലുകളെ തുടർന്നാണ് ജൂൺ 20- രാവിലെ 7.45 നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഷമ്മിഭൂഷൻ്റെ ഭൗതികശരീരം എത്തുമെന്നുള്ള വിവരം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ലഭിക്കുന്നത്