പായിപ്പാട് കൊച്ചുപള്ളി കണ്ണൻകോട്ടാല്‍ വീട്ടിൽ
ക്രിസ്റ്റിൻ ആൻ്റെണിയെ (37 വയസ്സ്)ആണ്
മരിച്ച നിലയിൽ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കാറ്ററിങ് ആവശ്യത്തിന് മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടി എത്തിയതാണ്
ഏറെ നേരമായി എസി പ്രവർത്തിപ്പിച്ച്
കാറ് നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ പരിശോധിച്ചപ്പോൾ ആണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ പോലീസിൽ വിവരം അറിയിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഓൾ കേരള ക്യാറ്ററിങ് അസോസിയേഷൻ താലൂക്ക് ട്രഷറർ ആയിരുന്നു മരണപ്പെട്ട ക്രിസ്റ്റിൻ.